Saturday, April 18, 2009

ഗായകൻ നിഷാദിലൂടെ....

പാലപൂവിതളിൽ…..

സംഗീതസംവിധായകൻ ശരത് ഈണം പകർന്ന പാലപൂവിതളിൽ എന്നു തുടങ്ങുന്ന ഗാനം പാടിയതിനു 2008 ലെ മികച്ച നവാഗതഗായകനുള്ള ഗൾഫ് മലയാളം മ്യൂസിക്കൽ അവാർഡ് -നിഷാദിന് .റിയാലിറ്റിഷോകൾ വളർന്നു വരുന്ന ഗായികാഗായകന്മാർക്കു നിരവധി അവസരങ്ങൾ നൽകുന്നുവെന്ന് നിഷാദ് തന്റെ അനുഭവം കൊണ്ട് പറയുന്നു. ചെറുപ്പത്തിലെ അച്ഛനിൽനിന്നും സംഗീതം അഭ്യസിച്ച നിഷാദ് ഗണിതശാസ്ത്രത്തിൽ ബിരുദാന്തരബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. അനുകരി കാനാവത്ത മധുരഗാനങ്ങൾ ചുരുങ്ങിയകാലത്തിനുള്ളിൽ നിഷാദ് പാടിയിട്ടുള്ളത്.
രാജസേനൻ സംവിധാനം ചെയ്ത നക്ഷത്ര കണ്ണുള്ള രാജകുമാരൻ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി മലയാളസിനിമാ സംഗീതലോകത്ത് എത്തുന്നത്. ആദ്യ റേക്കോടിംഗ് ചേതന സ്റ്റ്യുടിയോ ത്രീശൂരിൽ വച്ചായിരുന്നു.എസ്.രമേശൻ നായർ വരികളെഴുതിയ രണ്ട് ഗാനങ്ങളാണ് നിഷാദ് അന്ന് ആലപിച്ചത് (പൂത്തൂരം വീട്ടിലെ തച്ചോളി പാട്ടിലെ…,കളരിക്കും കാവിനും…) തുടർന്ന് രാജസേനൻ തന്നെ സംവിധാനം ചെയ്ത സ്വപ്നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തിലെ ഓർമകളെ വിട പറയൂ..എന്ന മെലഡി നിറഞ്ഞ ഗാനവും പാടി അനശ്വരമാക്കിയത് നിഷാദ് ആയിരുന്നു.മോഹൻലാൽ-ശോഭന നായികാനായകന്മാരായ് അഭ്രപാളിയിൽ തിളങ്ങി നിന്ന നാട്ടിലെക്ക് വന്ന പ്രവാസിയുടെ കഥ പറയുന്ന മാമ്പഴക്കാലം എന്ന ചിത്രത്തിലും കണ്ടു കണ്ടു കൊതികൊണ്ടു നിന്നു എന്നു തുടങ്ങുന്ന അതിമനോഹരമായ ഗാനവും പാടി
തുടർന്ന് പച്ചകിളിപാട്ട്…(കണ്ണിനും കണ്ണാടിക്കും),മഞ്ചാടി കൊമ്പിൽ…(ലോക നാഥൻ ഐ.എ.എസ്),ഹോ രാജ രാജ..(അത്ഭുതദ്വീപ്),ആലോലം കണ്മണി(രാത്രിമഴ).സലാം സലാം സാമി…(സർക്കാർ ദാദ).വിനയൻ ചിത്രമായ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിൽ സുജാതയോടൊപ്പം ഒരു ഡ്യുയറ്റ് ഗാനം(ഓമനേ ഉണ്ണി നീ ഓമനിപൂ …) പാടി. ഏറ്റവും ഒടുവിൽ പാടിയത് ശരത് സംഗീതസംവിധാനം ചെയ്ത പാലപൂവിതളിൽ എന്ന ഗാനമാണ്.
2001 മികച്ച ഗായകനുള്ള കൈരളി സ്വരലയ യേശുദാസ് അവാർഡ് ജേതാവ് കൂടിയാണ് നിഷാദ്.
നിരവധി മലയാളചലച്ചിത്രങ്ങളിൽ ആലപിച്ചിട്ടുള്ള നിഷാദ് കേരളത്തിലും മറുനാടുകളിലും സറ്റേജ്ഷോകളിൽ നിറഞ്ഞുനിൽക്കുന്ന സ്വരമാണ്. എസ്.ജാനകിയമ്മയുടെ കൂടെ അകലെ അകലെ നീലാകാശം, സുന്ദരി നീയും സുന്ദരൻ ഞാനും, ഈ നീലിമ തൻ ചാരുതയിൽ…തുടങ്ങി നിരവധി സ്റ്റേജ്ഷോകളിൽ ഇവർ ഒരുമിച്ചു പാടിയിട്ടുണ്ട്. എസ്.ജാനകി,വാണിജയറാം പോലുള്ള സീനിയർ ഗായികമാരോടൊപ്പം സ്റ്റേജ് പങ്കിടാനായത് ഒരു ഭാഗ്യമായ്തന്നെ നിഷാദ് കരുതുന്നു.
ഇത്രയും മധുരഗാനങ്ങൾ പാടിയ ഗായകൻ നിഷാദിനു മനസ്സിൽ തങ്ങിനിൽക്കുന്ന തന്റെ പ്രിയഗാനം നോട്ടം എന്ന ചിത്രത്തിലെ “മയങ്ങി പോയി ഞാൻ..മയങ്ങി പോയി…